ബെംഗളൂരു എഫ് സിയുടെ വെനിസ്വേലന്‍ സ്ട്രൈക്കര്‍ മികു തിരികെ ബെംഗളൂരുവില്‍ എത്തി. പരിക്ക് കാരണം ദീര്‍ഘകാലമായി വിദേശത്ത് ചികിത്സയില്‍ ആയിരുന്നു മികു. താരം തിരികെ ബെംഗളൂരുവില്‍ എത്തി ട്രെയിനിംഗ് ആരംഭിച്ചിട്ടുണ്ട്. ഈ സീസണില്‍ ഇതുവരെ നടന്ന ബെംഗളൂരു മത്സരങ്ങളില്‍ പകുതിയും മികുവിന് നഷ്ടമായിരുന്നു.

അവസാന ആറു മത്സരങ്ങളില്‍ മികു പുറത്തായിരുന്നു. ഈ സീസണില്‍ കളിച്ച അഞ്ചു മത്സരങ്ങളില്‍ നിന്നായി 3 ഗോളുകള്‍ മികു നേടിയിട്ടുണ്ട്. ഗോവയ്ക്ക് എതിരായ മത്സരത്തിനിടെ ആയിരുന്നു മികു പരിക്കേറ്റ് പുറത്തായത്. മികു ഇല്ലായിരുന്നു എങ്കിലും ബെംഗളൂരു എഫ് സി മികച്ചു തന്നെ നിന്നു. ലീഗില്‍ 11 മത്സരങ്ങളില്‍ നിന്ന് 27 പോയന്റുമായി ഒന്നാം സ്ഥാനത്താണ് ബെംഗളൂരു ഉള്ളത്.  മികുവിന്റെ തിരിച്ചു വരവ് ബെംഗളൂരുവിനെ കൂടുതല്‍ ശക്തരാക്കും.