
കോട്ടയം: കന്യാസ്ത്രീയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകള്‍ക്ക് സ്ഥലം മാറ്റം. സമരത്തിന് നേതൃത്വം നല്കിയ സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്കാണ് സ്ഥലം മാറ്റിയത്. സിസ്റ്റര്‍മാരായ ആന്‍സിറ്റ, ജോസഫിന്, ആല്‍ഫി, നീനറോസ് എന്നിവരെയും വെവ്വേറെ സ്ഥലങ്ങളിലേക്കാണ് മാറ്റിയത്. മിഷണറീസ് ഓഫ് ജീസസ് കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് സിസ്റ്റര്‍മാരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഈ ഉത്തരവ് പാലിക്കാന്‍ ആരും തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് വീണ്ടും നടപടി എടുത്തിരിക്കുന്നത്. കേസില്‍ ബിഷപ്പിനെതിരെ പരാതി നല്കിയ കന്യാസ്ത്രീക്കെതിരെ നടപടിയില്ല.