സന്‍ഫ്രാന്‍സിസ്കോ: ജനപ്രിയ ഐഫോണാണ് ആപ്പിള്‍. ആപ്പിളിന്‍റെ ഐഫോണ്‍ 5ജി പതിപ്പ് വൈകിയെത്തുമെന്ന് സൂചന. 2020 ല്‍ മാത്രമായിരിക്കും ആപ്പിളിന്‍റെ ഐഫോണ്‍ 5ജിയിലേക്ക് മാറുകയുള്ളൂ എന്നാണ് ആപ്പിളിന്‍റെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച്‌ ജിഎസ്‌എം അരീന പോലുള്ള ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോക പ്രശസ്ത ചിപ്പ് നിര്‍മ്മാതാക്കള്‍ ക്യൂവല്‍കോമുമായുള്ള നിയമയുദ്ധങ്ങളാണ് 5ജി ഫോണ്‍ വൈകുന്നതിന് കാരണം എന്നാണ് അഭ്യൂഹം.

അമേരിക്കന്‍ ഫെഡറല്‍ ട്രേഡ് കമ്മീഷന് മുന്നില്‍ ആപ്പിള്‍ സിഒഒ ജെഫ് വില്ല്യംസ് നല്‍കിയ മൊഴി പ്രകാരം, ക്യൂവല്‍കോം ആപ്പിളിന് 5ജി ഫോണിന് വേണ്ടുന്ന മോഡം നല്‍കാന്‍ വിസമ്മതിച്ചുവെന്ന് പറയുന്നു.  ഇരു കമ്ബനികളും തമ്മില്‍ നടക്കുന്ന കേസുകള്‍ കാരണമാണ് ഈ തീരുമാനം എന്നാണ് സൂചന.

ക്യൂവല്‍കോം 7.50 ഡോളര്‍ ഫീസാണ് ആവശ്യപ്പെടുന്നത്. അതെ സമയം ആപ്പിള്‍ 1.50 ഡോളര്‍ ആക്കണമെന്നാണ് വാദിക്കുന്നത് . റോയലിറ്റി ഫീസ് മാത്രമാണ് ഇത് .ശരിക്കും മോഡത്തിന്‍റെ വില 30 ഡോളറാണ്.