ക്യാന്‍സര്‍ രോഗികളില്‍ ആത്മഹത്യാ പ്രവണത നാലിരട്ടി അധികമാണെന്ന് പഠനം. വാഷിംഗ്ടണിലെ പെന്‍ സ്റ്റേറ്റ് കോളജ് ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. യുഎസിലെ 80 ലക്ഷത്തിലധികം ക്യാന്‍സര്‍ രോഗികളുടെ വിവരങ്ങള്‍ ശേഖരിച്ച്‌ നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തലുള്ളത്.

ക്യാന്‍സര്‍ ചികിത്സയില്‍ സമഗ്രമായ മാറ്റം ആവശ്യമാണെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നതെന്ന് പെന്‍ സ്റ്റേറ്റ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് നിക്കോളസ് സര്‍ക്കോസി പറഞ്ഞു. ചെറുപ്പകാലത്ത് ക്യാന്‍സര്‍ ബാധിച്ചവരിലാണ് ആത്മഹത്യാ പ്രവണത കൂടുതലായി കാണുന്നത്.

കാന്‍സര്‍ രോഗികളില്‍ പലരും മരിക്കുന്നത് യഥാര്‍ഥത്തില്‍ ക്യാന്‍സര്‍ കാരണമല്ല.  മറ്റു പലതുംകൊണ്ടാണ്. ക്യാന്‍സര്‍ ചികിത്സക്കിടെ ഉണ്ടാകുന്ന മാനസിക സമ്മര്‍ദവും വിഷാദവും സാമ്ബത്തിക പ്രയാസങ്ങളുമാണ് പലരേയും മരണത്തിലേക്ക് തള്ളിവിടുന്നതെന്നും സര്‍ക്കോസി പറഞ്ഞു.

ശ്വാസക്വാശം, തല, കഴുത്ത്, വൃഷ്ണം തുടങ്ങിയ അവയവങ്ങളില്‍ ക്യാന്‍സര്‍ ബാധിച്ചവരിലാകും ഈ പ്രവതണ കൂടുതലെന്ന് നാച്ചുര്‍ കമ്മ്യൂണിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.