മുംബൈ: രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്സ് കമ്ബനിയായ ഫ്ലിപ്കാര്‍ട്ട് റിപ്പബ്ലിക് ഡേ സെയിലിന്‍റെ ഭാഗമായി വന്‍ ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ജനുവരി 20 മുതല്‍ 22 വരെയാണ് വില്‍പ്പന മേള.

ഓഫര്‍ കാലത്ത് എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് ആറ് വരെ 26 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പത്ത് ശതമാനം ഇന്‍സ്റ്റന്‍റ് ഡിസ്കൗണ്ട് ലഭിക്കും. എല്ലാ ഡെബിറ്റ് കാര്‍ഡുകള്‍ക്കും ഇഎംഐയും സംവിധാനം ലഭിക്കും. നോ കോസ്റ്റ് ഇഎംഐ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ടിവി, ലാപ്പ്ടോപ്പ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയ്ക്ക് എക്സ്ചേഞ്ച് ഓഫറുകളും ഫ്ലിപ്കാര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  1450 രൂപയ്ക്ക് ഷോപ്പ് ചെയ്യുമ്ബോള്‍ 10 ശതമാനവും 1950 രൂപയ്ക്ക് വാങ്ങുമ്ബോള്‍ 15 ശതമാനവും ഡിസ്കൗണ്ട് ലഭിക്കും. ഇതോടൊപ്പം ഫ്ലിപ്കാര്‍ട്ട് ബ്രാന്‍റഡ് ഉല്‍പ്പന്നങ്ങള്‍ക്ക് 70 ശതമാനം വരെ ഡിസ്കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട് .