തി​രു​വ​ന​ന്ത​പു​രം: കെഎസ്‌ആര്‍ടിസി ജീ​വ​ന​ക്കാ​രു​ടെ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം​ഡി ടോ​മി​ന്‍ ത​ച്ച​ങ്ക​രി തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച പ​രാ​ജ​യ​പ്പെ​ട്ടു. ചര്‍ച്ചയില്‍ ഗുണപരമായ തീരുമാനങ്ങള്‍ ഉണ്ടാകാത്തതിനാല്‍ ഇ​ന്ന് അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ന​ട​ത്താ​നി​രി​ക്കു​ന്ന പ​ണി​മു​ട​ക്ക് പി​ന്‍​വ​ലി​ക്കി​ല്ലെ​ന്ന് യൂ​ണി​യ​നു​ക​ള്‍ അ​റി​യി​ച്ചു.