പരസ്യനിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ഫേസ്ബുക്ക്. ഇന്ത്യ, നൈജീരീയ, ഉക്രൈന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് ഫേസ്ബുക്ക് നിയമം പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നത്.

ഏറ്റവും വലിയ സാമൂഹികമാധ്യമം എന്ന നിലയില്‍ രാഷ്ട്രീയക്കാര്‍ വ്യാജവാര്‍ത്തകളും അജണ്ടകളും പ്രചരിപ്പിക്കാന്‍ ഫേസ്ബുക്കിനെ ഉപയോഗിക്കുന്നതിനെതിരെ വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പ്രഖ്യാപനവുമായി ഫേസ്ബുക്ക് രംഗത്ത് എത്തിയിരിക്കുന്നത്.