മിനിസ്ക്രീന്‍ പ്രേക്ഷരുടെ പ്രിയപ്പെട്ട താരങ്ങാളാണ് പേളിമാണിയും ശ്രീനീഷ് അരവിന്ദും. മോഹന്‍ലാല്‍ അവതാരകനായി എത്തിയ മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയിവൂടെയാണ് താരങ്ങള്‍ പ്രണയത്തിലാകുന്നത്. മത്സരം വിജയിക്കാനുളള ഒരു ഗെയിം മാത്രമാണ് താരങ്ങളുടെ പ്രണയമെന്നു തരത്തിലുളള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഷോ കഴിഞ്ഞതോടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് അര്‍ഥമില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.

പ്പോഴിത പേളി മാണിയുടേയും ശ്രീനീഷ് അരവിന്ദിന്റേയും വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്.  പേളി തന്നെയാണ് വിവാഹ നിശ്ചയ വാര്‍ത്ത ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നത്. തന്റെ ഔദ്യോഗിത ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിവാഹ നിശ്ചയിത്രം പുറത്തു വിട്ടിരിക്കുന്നത്. മോതിരത്തിന്റെ ചിത്രങ്ങളാണ് താരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ശ്രീനീഷിനെ ടാഗം ചെയ്തിട്ടുമുണ്ട്.

ഈ വര്‍ഷം മാര്‍ച്ച്‌- ഏപ്രിലോട് കൂടി വിവാഹം ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. എല്ലാവരുടേയും സൗകര്യം നോക്കിയാണ് അവധിക്കാലതത് വിവാഹം നിശ്ചയിച്ചിരിക്കുന്നതെന്ന് ശ്രീനീഷ് പറയുന്നു. ജനുവരിയോടെ വിവാഹ നിശ്ചയമുണ്ടാകുമെന്ന് നേരത്തെ തന്നെ ശ്രീനീഷ് പറഞ്ഞിരുന്നു. 100 ദിവസം ബിഗ്ബോസ് ജീവിതം പൂര്‍ത്തികരിച്ചാണ് ഇരു താരങ്ങളും പുറത്തു വന്നത്.