ഭുവനേശ്വര്‍: അമ്മയുടെ മൃതദേഹവുമായി യുവാവ് സൈക്കിളില്‍ സഞ്ചരിച്ചത് കിലോമീറ്ററോളം. ഒഡീഷയിലെ കര്‍പ്പബഹല്‍ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. സരോജ് എന്ന പതിനേഴുകാരനാണ് അമ്മയുടെ മൃതദേഹവുമായി കിലോമീറ്ററോളം നടന്ന് ശവസംസ്കാരം നടത്തിയത്. താഴ്ന്ന ജാതിയില്‍പ്പെട്ടവരായതിനാലാണ് ആരും സഹായിക്കാതിരുന്നതെന്ന് സരോജ് പറഞ്ഞു.

വെള്ളം എടുക്കാനായി പോയ ജാന്‍കി സിന്‍ഹാനിയ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മാതാവിന്റെ മൃതദേഹം അടക്കം ചെയ്യാന്‍ ബന്ധുക്കളോ അയല്‍വാസികളോ സഹായിച്ചില്ല അതുകൊണ്ടാണ് ഒറ്റയ്ക്ക് സൈക്കിളില്‍ ചുമന്ന് കൊണ്ടുപോകേണ്ടി വന്നത്.