കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളി. 

ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ശുദ്ധിക്രിയ നടത്തിയ തന്ത്രിക്ക് ദേവസ്വം ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജിയാണ് തള്ളിയിരിക്കുന്നത്. 

ബംഗളൂരു സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയിരിക്കുന്നത്. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ശബരിമലയില്‍ ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രി നട അടച്ച്‌ ശുദ്ധിക്രിയ ചെയ്തത് വന്‍ വിവാദമായിരുന്നു. 

ദേവസ്വം ബോര്‍ഡിന്റെ അനുവാദമില്ലാതെയുള്ള ശുദ്ധിക്രിയയില്‍ ബോര്‍ഡ് തന്ത്രിയോട് വിശദീകരണം തേടിയിരുന്നു.  ശബരിമലയിലെ ആചാരകാര്യങ്ങളില്‍ തന്ത്രിക്കാണ് പരമാധികാരമെന്നാണ് താഴമണ്‍ തന്ത്രി കുടുംബത്തിന്റെ നിലപാട്.