ജപ്പാനിൽ പ്രായം ആയവർ മനപ്പൂർവ്വം കുറ്റങ്ങൾ ചെയ്ത് ജയിലിൽ ആവുന്നതായി റിപ്പോർട്ട്. ജയിലിലെ സൗകര്യങ്ങളും, വാർദ്ധക്യ കാലത്തെ ഒറ്റപ്പെടലും ആണ് ഇതിനു കാരണം എന്നാണ് BBC റിപ്പോർട്ട് ചെയുന്നത്. ഫ്രീ ആയി ഭക്ഷണവും താമസവും ഒക്കെ ലഭിക്കും എന്നതാണത്രേ പ്രധാന കാരണം. വയസ്സുകാലത്ത് വീട്ടിൽ ഒറ്റക്കിരുന്നു ബോറടിക്കേണ്ട എന്നത് അടുത്തത്.