ന്യൂ​ഡ​ല്‍​ഹി: അ​യോ​ധ്യയി​ല്‍ രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്ക​ണ​മെ​ന്ന് വീണ്ടും ആ​വ​ര്‍​ത്തി​ച്ച്‌ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ ​ രം​ഗ​ത്ത്. രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​ല്‍ ബി​ജെ​പി​ക്ക് ഒ​റ്റ നി​ല​പാ​ടെ​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

അ​യോ​ധ്യ​യി​ലെ ത​ര്‍​ക്ക​ര​ഹി​ത ഭൂ​മി രാ​മ​ജന്മഭൂ​മി ന്യാ​സി​ന് ന​ല്‍​ക​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ കോ​ട​തി​യി​ല്‍​നി​ന്ന് എ​ത്ര​യും വേ​ഗം തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​മി​ത് ഷാ കൂട്ടിച്ചേര്‍ത്തു.