ന്യൂ​ഡ​ല്‍​ഹി: ഉപഭോക്താക്കളുടെ സ്വ​കാ​ര്യ സം​ഭാ​ഷ​ണ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സിന് കൈമാറാന്‍ ത​യാ​റാ​ണെ​ന്നു ഫെയ്‌സ്ബുക്ക് . പ്ര​ത്യേ​ക സ്വ​ഭാ​വ​മു​ള്ള കേ​സു​ക​ളി​ല്‍ ചാ​റ്റ് വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ ത​യാ​റാ​ണെ​ന്നാ​ണ് ഫേ​സ്ബു​ക്ക് ഡ​ല്‍​ഹി പോ​ലീ​സി​നെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ള്‍, സ്​ത്രീ​ക​ള്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ​യു​ള്ള കു​റ്റ​ങ്ങ​ളി​ല്‍ പോ​ലീ​സി​ന് ഫെയ്‌സ്ബു​ക്ക് സ​ഹാ​യം ല​ഭി​ക്കും.

ഫെയ്‌സ്ബു​ക്ക് ഇ​ന്ത്യ ത​ല​വ​ന്‍ സ​ത്യ യാ​ദ​വ്, യു​എ​സി​ല്‍​നി​ന്ന് എ​ത്തി​യ ഫേ​സ്ബു​ക്ക് സം​ഘം എ​ന്നി​വ​രു​മാ​യി ഡ​ല്‍​ഹി പോ​ലീ​സി​ന്‍റെ സൈ​ബ​ര്‍ വി​ഭാഗം ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ചാ​റ്റ് വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കാ​ന്‍ ധാ​ര​ണ​യാ​യ​ത്.