ബം​ഗ​ളൂ​രു: പാ​ക്കി​സ്ഥാ​നി​ലെ ഭീ​ക​ര​താ​വ​ള​ങ്ങ​ള്‍​ക്കു നേ​രെ ഇ​ന്ത്യ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണം വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​ക്ക് സ​ഹാ​യ​ക​മാ​കു​മെ​ന്ന് പാ​ര്‍​ട്ടി ക​ര്‍​ണാ​ട​ക അ​ധ്യ​ക്ഷ​ന്‍ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ. വ്യോ​മാ​ക്ര​മ​ണ​ത്തി​ന്‍റെ ഓ​ള​ങ്ങ​ള്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് അ​നു​കൂ​ല​മാ​കും. ക​ര്‍​ണാ​ട​ക​യി​ലും ഇ​ത് പ്ര​തി​ഫ​ലി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ര്‍​ണാ​ട​ക​യി​ല്‍ ബി​ജെ​പി 28 സീ​റ്റു​ക​ളി​ല്‍ 22 സീ​റ്റി​ലും വി​ജ​യി​ക്കും. ദി​വ​സ​ങ്ങ​ള്‍ ക​ഴി​യും തോ​റും ബി​ജെ​പി​യു​ടെ വി​ജ​യസാ​ധ്യ​ത വ​ര്‍​ധി​ക്കു​ക​യാ​ണ്. വ്യോ​മാ​ക്ര​മ​ണം യു​വാ​ക്ക​ളെ ആ​വേ​ശ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.  ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​ഹാ​യ​ക​മാ​ക​മെ​ന്നും യെ​ദി​യൂ​ര​പ്പ കൂ​ട്ടി​ച്ചേ​ര്‍​ത്തു.