മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഓസ്‌കാര്‍ ജേതാവും പ്രശസ്ത സൗണ്ട് എഡിറ്ററുമായ റസൂല്‍ പൂക്കുട്ടി വെബ് സിനിമ സംവിധാനം ചെയ്യുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റസൂല്‍ പൂക്കുട്ടി തന്റെ ഡ്രീം പ്രോജക്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

മോഹന്‍ലാലുമായി ആദ്യഘട്ട ചര്‍ച്ച നടത്തി എന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ യുഎസ് കമ്ബിനിയാണ്. വെബ് സിനിമ ആദ്യം സംവിധാനം ചെയ്യുന്നത് ഹിന്ദിയിലാണ് . അതിനുശേഷമാണ് മലയാളത്തില്‍ സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞു എന്നും ഈ വര്‍ഷം തന്നെ സിനിമ പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മോഹന്‍ലാലിന്റെ ആദ്യ വെബ് സിനിമയാണിത്.സിനിമയ്ക്കായി 45 ദിവസത്തെ ഡേറ്റ് ആണ് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നതെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.