ഇടുക്കി: സംസ്ഥാനത്ത് മഴ കുറവായ സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് മന്ത്രി എം എം മണി. നിലവില്‍ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ സംഭരണ ശേഷിയുടെ പകുതി മാത്രമാണ് വെള്ളമുള്ളതെന്നും ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഇന്ന് നിയമസഭയെ അറിയിച്ചിരുന്നു. ജൂണില്‍ ലഭിക്കേണ്ട മഴയില്‍ ഗണ്യമായ കുറവാണുണ്ടായത്. 33 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വൈദ്യുത നിയന്ത്രണമില്ലാതെ വേറെ വഴിയില്ലെന്നും എംഎം മണി പറഞ്ഞു. ഒന്നര ആഴ്ചത്തെ ആവശ്യത്തിനായുള്ള വെള്ളം മാത്രമാണ് അണക്കെട്ടുകളില്‍ ബാക്കിയുള്ളതെന്നും മന്ത്രി പറഞ്ഞു.