ഗെയിം ഓഫ് ത്രോണ്‍സ് വെബ് സീരിസ് താരം സോഫി ടര്‍ണറിന്‍റെയും അമേരിക്കന്‍ ഗായകന്‍ ജോ ജൊനാസിന്‍റെയും വിവാഹത്തിനെത്തിയ പ്രിയങ്ക ചോപ്രയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം.

പ്രിയങ്കയുടെ ഭര്‍ത്താവ് നിക് ജൊനാസിന്‍റെ സഹോദരനാണ് ജോ ജൊനാസ്. ശനിയാഴ്ച ഫ്രാന്‍സിലായിരുന്നു ചടങ്ങുകള്‍ നടന്നത്. രണ്ടാം തവണയാണ് ഇരുവരും വിവാഹിതരാകുന്നത്.അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു ചടങ്ങിലേക്ക് ക്ഷണം.

ലോക പ്രശസ്ത ഇന്ത്യന്‍ ഡിസൈനറായ സബ്യസാചി മുഖര്‍ജി കളക്‌ഷനിലുള്ള പിങ്ക് ഷീര്‍ സാരിയാണ് പ്രിയങ്ക ധരിച്ചത്. ഫ്ലോറല്‍ എബ്രോയഡ്രി ചെയ്തതായിരുന്നു സാരി. അമി പട്ടേലാണ് സ്റ്റൈലിസ്റ്റ്. പിങ്ക് നിറത്തിലുള്ള ഡയമണ്ട് കമ്മലുകളും ഡയമണ്ട് പെന്‍ഡന്‍റുളള ഗോള്‍ഡണ്‍ മാലയുമായിരുന്നു പ്രിയങ്കയുടെ അണിഞ്ഞിരുന്നത്. തലയില്‍ പൂവും ചൂടിയിരുന്നു. പാശ്ചാത്യ ചടങ്ങിനു സാരി ധരിച്ചെത്തിയ പ്രിയങ്കയെ അഭിനന്ദിക്കുകയാണ് ആരാധകര്‍.