ബോളിവുഡില്‍ നിന്ന് മറ്റൊരു സ്‌പോര്‍ട്‌സ് ചിത്രം കൂടി വെള്ളിത്തിരയില്‍ എത്തുന്നു. ഇത്തവണ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന മിതാലി രാജിന്റെ ജീവിതമാണ് സിനിമയാകുന്നത്. തപ്‌സി പന്നുവാണ് ചിത്രത്തില്‍ മിതാലിയുടെ വേഷത്തില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വനിതാ താരവും വനിതാ ഏകദിന ക്രിക്കറ്റില്‍ 6,000 റണ്‍സ് പിന്നിട്ട ഏകതാരവുമാണ് മിതാലി രാജ്. രണ്ട് ലോകകപ്പ് ഫൈനലുകളില്‍ ഇന്ത്യന്‍ വനിതാ ടീമിനെ നയിച്ച താരവുമാണ് മിതാലി രാജ്.

അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്ത ഗെയിം ഓവറാണ് തപ്‌സി നായികയായി ഒടുവില്‍ തീയ്യേറ്ററുകളിലെത്തിയ ചിത്രം.