ടെല്‍ അവീവ്: ഇസ്രായേല്‍ ആസ്ഥാനമായുള്ള മദ്യക്കമ്ബനിയുടെ കുപ്പിയില്‍ ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം ഉപയോഗിച്ചത് വിവാദത്തില്‍. മകാ ബ്രെവറി എന്ന ഇസ്രായേല്‍ കമ്ബനിയാണ് ഗാന്ധിജിയെ അപമാനിക്കുന്ന വിധത്തില്‍ മദ്യക്കുപ്പിയില്‍ അദ്ദേഹത്തിന്റെ ചിത്രം നല്‍കിയത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും നിര്‍മാതാക്കളോട് ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മഹാരഥന്‍മാരെ അപമാനിക്കുന്ന വിധത്തില്‍ മദ്യക്കുപ്പികളില്‍ ചിത്രം പതിച്ചതിനെതിരേ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മഹാത്മാ ഗാന്ധി നാഷനല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് ഇരു പ്രധാനമന്ത്രിമാര്‍ക്കും ഞായറാഴ്ച കത്തയച്ചിരുന്നു.സംഭവത്തെ അനുചിതമെന്നു വിശേഷിപ്പിച്ച എബി ജെ ജോസ്, ബിയര്‍ കുപ്പിയില്‍ ഉപയോഗിച്ച ഗാന്ധി ചിത്രം രൂപകല്‍പ്പന ചെയ്തത് ടെല്‍ അവീവിലെ 13 അബുലാഫിയ സ്ട്രീറ്റിലെ ഹിപ്‌സ്റ്റോറി എന്ന ഡിസൈനിങ് സ്ഥാപനത്തിലെ അമിത് ഷിമോനി എന്നയാളാണെന്നും അദ്ദേഹം പറഞ്ഞു.

കറുത്ത കൂളിങ് ഗ്ലാസ് ധരിച്ച്‌ ഓവര്‍കോട്ടും ടീഷര്‍ട്ടും ധരിച്ച വിധത്തില്‍ പരിഹാസ്യമായാണ് ഗാന്ധിജിയുടെ ചിത്രം നല്‍കിയിട്ടുള്ളത്.ഒബാമ, ദലൈലാമ തുടങ്ങി ആറുപേരുള്ള ചിത്രത്തിനു 132 ഡോളറാണ് വിലയെങ്കിലും 85 അമേരിക്കന്‍ ഡോളറിനാണു വില്‍പ്പന നടത്തിയിട്ടുള്ളത്.