തനിക്കെതിരെയുള്ള മയക്കുമരുന്ന് കേസ് മറ്റാരെയോ കുടുക്കാന്‍ ശ്രമിച്ചതിനിടയില്‍ സംഭവിച്ചതാണെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. തെളിവുകളെല്ലാം കെട്ടിച്ചമച്ചതായിരുന്നു. സിനിമയില്‍ തിളങ്ങി നിന്നിരുന്ന കാലത്താണ് ഒരു സുപ്രഭാതത്തിലായിരുന്നു ഷൈനിന് ജയിലില്‍ പോകേണ്ടി വന്നത്. ഫഌഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ‘ഇതിഹാസ എന്ന ചിത്രത്തിന്റെ അപ്രതീക്ഷിത വിജയം എല്ലാവരെയും അത്ഭുതപ്പെടുത്തി. എനിക്ക് പെട്ടെന്ന് ജിവിതത്തില്‍ വലിയൊരു പ്രതീക്ഷ കൈവന്നു. ആ സമയത്താണ് ജീവിതത്തെ മാറ്റി മറിച്ച സംഭവങ്ങളുണ്ടായത്. അറുപതുദിവസത്തോളം ജയിലില്‍ കഴിഞ്ഞു. എനിക്ക് ആത്മവിശ്വാസം നല്‍കി എന്നെ കുടെ നിറുത്തിയത് സഹതടവുകാരനായിരുന്ന ഗണപതിയാണ്. ഗണപതി തമിഴ്‌നാട്ടുകാരനാണ്. രജനികാന്തിന്റെയും ശിവാജി ഗണേശന്റെയും എം.ജി.ആറിന്റെയുമൊക്കെ കഥകള്‍ പറഞ്ഞു എന്നെ നിരന്തരം മോട്ടിവേറ്റ് ചെയ്യും. എന്നാല്‍ നമ്മളെ നിരാശപ്പെടുത്തുന്ന കാര്യങ്ങള്‍ പറയുന്ന തടവുകാരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.’

‘ഇതിഹാസ എന്ന ചിത്രത്തിന്റെ അപ്രതീക്ഷിത വിജയം എല്ലാവരെയും അത്ഭുതപ്പെടുത്തി. എനിക്ക് പെട്ടെന്ന് ജിവിതത്തില്‍ വലിയൊരു പ്രതീക്ഷ കൈവന്നു. ആ സമയത്താണ് ജീവിതത്തെ മാറ്റി മറിച്ച സംഭവങ്ങളുണ്ടായത്. അറുപതുദിവസത്തോളം ജയിലില്‍ കഴിഞ്ഞു. എനിക്ക് ആത്മവിശ്വാസം നല്‍കി എന്നെ കുടെ നിറുത്തിയത് സഹതടവുകാരനായിരുന്ന ഗണപതിയാണ്. ഗണപതി തമിഴ്‌നാട്ടുകാരനാണ്. രജനികാന്തിന്റെയും ശിവാജി ഗണേശന്റെയും എം.ജി.ആറിന്റെയുമൊക്കെ കഥകള്‍ പറഞ്ഞു എന്നെ നിരന്തരം മോട്ടിവേറ്റ് ചെയ്യും. എന്നാല്‍ നമ്മളെ നിരാശപ്പെടുത്തുന്ന കാര്യങ്ങള്‍ പറയുന്ന തടവുകാരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.’