ഡല്‍ഹി : തൊഴിലില്ലായ്മ പരിഹരിക്കാന്‍ ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്ക് പ്രോല്‍സാഹനം. അടിസ്ഥാന സൗകര്യമേഖലയിലും ഡിജിറ്റല്‍ രംഗത്തും നിക്ഷേപം വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി. കൂടാതെ ഗ്രാമീണ മേഖലയിലെ ഗതാഗത സൗകര്യത്തിനായി ഭാരത് മാല, സാഗര്‍ മാല, ഉഡാന്‍ പദ്ധതികളില്‍ വിപുലമായ നിക്ഷേപം.

പ്രധാന്‍മന്ത്രി സഡക് യോജന പദ്ധതിയിലൂടെ ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണവും നവീകരണവും വിപുലീകരിക്കും. മൂന്നാം ഘട്ടത്തില്‍ ഒരു ലക്ഷം കിലോമീറ്റര്‍ റോഡ് നവീകരണം പരിഗണനയിലെന്ന് ധനമന്ത്രി.ഗ്രാമീണമേഖലയില്‍ ഊന്നല്‍ നല്‍കും. ഉജ്വല്‍ പദ്ധതി കൂടുതല്‍ ആളുകളിലേക്ക് എത്തിക്കും. 1.95 കോടി പുതിയ വീടുകള്‍ നിര്‍മ്മിക്കും.ഒക്ടോബറോടെ നഗരങ്ങള്‍ വെളിയിട വിസര്‍ജ്ജന മുക്തമാക്കാന്‍ കഴിയും. നിലവില്‍ 95 % നഗരങ്ങളും വെളിയിട വിസര്‍ജന മുക്തമാണെന്ന് ധനമന്ത്രി.2022 ഓടെ എല്ലാവര്‍ക്കും വീട്. മാതൃകാ വാടകനിയമം കൊണ്ടുവരുമെന്ന് ധനമന്ത്രി

റോഡ്, ജല, വായു ഗതാഗതമാര്‍ഗങ്ങള്‍ ലോകോത്തര നിലവാരത്തിലെത്തിക്കും.
ഇന്ത്യയുടെ സാമ്ബത്തിക സ്ഥിതി മെച്ചപ്പെടുത്തും. ഈ വര്‍ഷം തന്നെ കാര്യമായ മാറ്റങ്ങളുണ്ടാകും. ഇന്ത്യ എയര്‍ക്രാഫ്റ്റ് ഫിനാന്‍സിങ്ങിലേക്കും ലീസിങ്ങിലേക്കും കടക്കുമെന്ന സൂചനയും മന്ത്രി നല്‍കി