കൊച്ചി: കെ.ടി ജലീലിനെതിരായ ബന്ധുനിയമന ആരോപണം രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതെന്ന് ഹൈക്കോടതി. ആരോപണം ഉന്നയിച്ച യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു.

ന്യൂനപക്ഷ ക്ഷേമ കോര്‍പ്പറേഷനില്‍ മന്ത്രി ബന്ധുക്കളെ നിയമിച്ചെന്ന ഫിറോസിന്റെ പരാതിയിന്മേല്‍ അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുക്കാനുള്ള കഴമ്ബില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയതാണ്. അങ്ങനെ സംഭവിക്കുമ്ബോള്‍ ഉടന്‍ തന്നെ ഹൈക്കോടതിയിലേക്ക് ഓടിവരികയാണോ ചെയ്യേണ്ടതെന്നും കോടതി ചോദിച്ചു.

കോടതിയെ കബളിപ്പിക്കാന്‍ ശ്രമം നടന്നു. ഇത്തരം ശ്രമം ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി. കേസ് ഈമാസം 18ന് വീണ്ടും പരിഗണിക്കും.