തെന്നിന്ത്യന്‍ സുന്ദരി തൃഷ കൃഷ്ണന്‍ മാലി ദ്വീപില്‍ അവധിയാഘോഷങ്ങള്‍ക്കിടയിലെടുത്ത ചിത്രങ്ങളാണിത്. സിനിമാത്തിരക്കുകള്‍ക്ക് ഇടവേള നല്‍കിയാണ് താരം മാലിദ്വീപിലെത്തിയത്‌.

തെന്നിന്ത്യയില്‍ അന്നും ഇന്നും ആടി തകര്‍ക്കുന്ന നടിയാണ് തൃഷാ കൃഷ്ണന്‍. താരത്തിന്റെ അഴകാര്‍ന്ന സൗന്ദര്യം ദിവസംതോറും ആരാധരകരെ അത്ഭുതപ്പെടുത്തുകയാണ്. മാലി ദ്വീപില്‍ അവധിയാഘോഷങ്ങള്‍ക്കിടെ എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായത്. ചിത്രങ്ങള്‍ തൃഷാ തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

സിനിമാത്തിരക്കുകള്‍ക്കിടെ ഇടവേള നല്‍കിയാണ് താരം മാലിദ്വീപിലെത്തിയത്. സ്വിം സ്യൂട്ടില്‍ കടലോരത്ത് വെയില്‍ കായുന്ന ചിത്രങ്ങള്‍ മുതല്‍ നിരവധി ചിത്രങ്ങള്‍ താരം പങ്കുവെച്ചിട്ടുണ്ട്. ക്യൂട്ടായ തൃഷായുടെ ചിത്രങ്ങള്‍ ആരാധകരെ അത്ഭുതപ്പെടുത്തി. ഈ തൃഷായ്ക്ക് പ്രായം കൂടാറില്ലേ? എന്ന കമന്റുകള്‍ അടക്കം നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നത്.

ഫോട്ടോഷോപ്പും ഫില്‍ട്ടറും ഒന്നും ചെയ്യാതെയുള്ള തൃഷായുടെ മുഖം ഏറെ ഇഷ്ടപ്പെടുന്നുവെന്നും തൃഷാ ഇപ്പോഴും എത്ര സുന്ദരിയായിരിക്കുന്നുവെന്നുമാണ് ആരാധകരുടെ കൗതുകം. മലയാളത്തിലും തമിഴിലും ഒരു പോലെ ഹിറ്റായ ചിത്രം 96ലൂടെ വേറിട്ട വേഷവും അഭിനയവുമായാണ് നടി എത്തിയത്. ചിത്രത്തിലെ ജാനുവിനെ ആരാധകര്‍ ഇന്നൂം ഓര്‍ക്കുന്നു.