ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ–2 കഴിഞ്ഞ ദിവസമാണ് വിക്ഷേപിച്ചത്. എന്നാൽ ചന്ദ്രയാന്‍–2 കഴിഞ്ഞ ദിവസമാണ് വിക്ഷേപിച്ചത്. എന്നാൽ ചന്ദ്രയാന്‍–2 ദൗത്യവുമായി കുതിച്ച ജിഎസ്എൽവി റോക്കറ്റ് കണ്ട ഓസ്ട്രേലിയക്കാർ ഭയന്നുവെന്നാണ് റിപ്പോർട്ട്. ഓസ്ട്രേലിയക്ക് മുകളിലൂടെ ജിഎസ്എൽവി റോക്കറ്റ് കുതിക്കുമ്പോൾ അവര്‍ കരുതിയത് പറക്കും തളികയാണ് എന്നാണ്. ഇക്കാര്യം നിരവധി പേർ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ചിത്രങ്ങളും വിഡിയോയും സഹിതം പോസ്റ്റ് ചെയ്തിട്ടുണ്ട്.

വടക്കുപടിഞ്ഞാറൻ ക്വീൻസ്‌ലാന്റിലെ ജൂലിയ ക്രീക്ക് കാരവൻ പാർക്കിന് മുകളിൽ തിങ്കളാഴ്ച രാത്രി 7.30 ന് ആകാശത്ത് വിചിത്ര വെളിച്ചം കണ്ടതായി റിപ്പോർട്ട് ചെയ്തിരുന്നു. ഉടൻ തന്നെ എബിസി നോർത്ത് വെസ്റ്റിന്റെ ഫെയ്സ്ബുക് പേജിൽ ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണം നൽകി.