ടെഹ്‌റാന്‍: വെള്ളിയാഴ്ച പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിന്റെ വീഡിയോ പുറത്തുവിട്ട് ഇറാന്‍. ഇതേച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് പ്രസ് ടി.വി വീഡിയോ പുറത്തുവിട്ടത്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സാണ് കപ്പലിനെ വളഞ്ഞ് പിടിച്ചെടുത്തത്. ബോട്ടുകളില്‍ കപ്പലിനെ വളയുന്നതും നിര്‍ദേശം നല്‍കുന്നതും വീഡിയോയില്‍ കാണാം. മുകളില്‍ നിന്ന് ഹെലികോപ്റ്ററും കപ്പലിനെ വളഞ്ഞു. തുടര്‍ന്ന് സൈന്യം ഇറങ്ങുകയും കപ്പല്‍ പിടിച്ചെടുക്കുകയുമായിരുന്നു.

കപ്പലില്‍ മൂന്നു മലയാളികളടക്കം 18 ഇന്ത്യക്കാരും മറ്റ് അഞ്ചു പേരുമാണുള്ളത്. ഇവരെല്ലാവരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവരുടെ മോചനം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.