കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച്‌​ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമ​​​​െന്‍റ ജാമ്യത്തിന്​ ഹൈകോടതി അടിന്തര സ്​റ്റേ അനുവദിച്ചില്ല. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നത്​ വെള്ളിയാഴ്​ചത്തേക്ക്​ മാറ്റി. കോടതി ശ്രീറാമിന്​ നോട്ടീസ്​ അയച്ചിട്ടുണ്ട്​.

അതേസമയം, കേസില്‍ അലംഭാവം കാണിച്ച പൊലീസിനെ ഹൈകോടതി രൂക്ഷമായി വിമര്‍ശിച്ചു. ശ്രീറാമി​​​​െന്‍റ രക്തസാമ്ബിള്‍ എടുക്കാതിരുന്നത്​ എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.

മദ്യത്തി​​​െന്‍റ മണം ഉണ്ടായിരുന്നു എങ്കിലും മെഡിക്കല്‍ ടെസ്റ്റ് നടത്തേണ്ടത് പൊലീസി​​​െന്‍റ ഉത്തരവാദിത്തമാണ്​. മദ്യപിച്ച്‌ വാഹനം ഓടിച്ച്‌​ അപകടമുണ്ടാകു​േമ്ബാള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ എന്തുകൊണ്ടാണ് പാലിക്കാതിരുന്നത്. ശ്രീറാമിനെ ആശുപത്രിയിലെത്തിച്ച പൊലീസ്​ എന്തുകൊണ്ട്​ രക്തസാമ്ബിള്‍ എടുത്ത്​ പരിശോധന നടത്തിയില്ലെന്നും കോടതി ചോദിച്ചു.

വൈദ്യപരിശോധന നടത്തി തെളിവ്​ ശേഖരിക്കാത്തതിന്​ ന്യായീകരണമില്ല. തെളിവ്​ നശിപ്പിക്കാനുള്ള ശ്രമം പൊലീസ്​ എന്തുകൊണ്ടാണ്​ തടയാതിരുന്നത്​. ശ്രീറാമിനെതിരായ തെളിവുകള്‍ അയാള്‍ കൊണ്ടുവരുമെന്നാണോ പൊലീസ്​ കരുതിയത്​ എന്നും കോടതി വിമര്‍ശിച്ചു. ഗവര്‍ണര്‍ അടക്കമുള്ളവര്‍ സഞ്ചരിക്കുന്ന കവടിയാറില്‍ സി.സി.ടി.വി ഇല്ലേയെന്നും കോടതി ആരാഞ്ഞു.