നിലമ്ബൂര്‍: കനത്ത മഴയില്‍ മുങ്ങി നിലമ്ബൂര്‍ ടൗണും പരിസരപ്രദേശങ്ങളും.

രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ നിലമ്ബൂര്‍ ടൗണ്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി.
കനത്ത മഴയെത്തുടര്‍ന്ന് പലയിടത്തും വെള്ളപ്പൊക്കമുണ്ടായതോടെ ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിതുടങ്ങി.

നിലമ്ബൂര്‍ ടൗണിലെ പ്രധാന റോഡില്‍ രണ്ടാള്‍പ്പൊക്കത്തിലാണ് വെള്ളമുയര്‍ന്നിരിക്കുന്നത്. പ്രദേശത്തെ വ്യാപാരസ്ഥാനങ്ങളുടെയും കെട്ടിടങ്ങളുടെയും ഒന്നാംനില പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി. ഓരോനിമിഷവും ജലനിരപ്പ് ഉയരുന്നതായാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ച രാത്രിമുതല്‍ നിലമ്ബൂരിലും സമീപപ്രദേശങ്ങളിലും ശക്തമായ മഴ തുടരുകയാണ്.കനത്തമഴയില്‍ വനമേഖലയില്‍ പലയിടത്തും ഉരുള്‍പൊട്ടലുണ്ടായി മലയിടിച്ചിലും വനത്തിലെ കനത്തമഴയുമാണ് വെള്ളപ്പൊക്കത്തിന് കാരണം. 
വെള്ളമിറങ്ങുമെന്ന പ്രതീക്ഷയില്‍ പലരും വീടുകളുടെ രണ്ടാംനിലയില്‍ കഴിയുകയാണ്. ഇവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമ൦ തുടരുകയാണ്