കൊച്ചി: ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്ന എറണാകുളം ജില്ലയിലെ വിവിധ ഇടങ്ങളില്‍ നേരിയ തോതില്‍ മഴ തുടരുകയാണ്. എന്നാല്‍, പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. നെടുമ്ബാശ്ശേരി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനവും സുഗമമായി നടക്കുന്നുണ്ടെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം .

എറണാകുളം ജില്ലയുടെ വിവിധ താലൂക്കുകളിലായി നിലവില്‍ 63 ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് . ഇതില്‍ 11,258 പേര്‍ ക്യാമ്ബുകളില്‍ കഴിയുന്നുണ്ട് . പറവൂര്‍ താലൂക്കില്‍ 30 ക്യാംപുകളും ആലുവയില്‍ 21 ക്യാംപുകളുമാണുള്ളത്. വെള്ളമിറങ്ങിത്തുടങ്ങിയതോടെ നിരവധി പേര്‍ വീടുകളിലേക്ക് മടങ്ങി തുടങ്ങി . ഇതോടെ ജില്ലയിലെ 167 ദുരിതാശ്വാസ ക്യാംപുകള്‍ അടച്ചു.